വടകര താലൂക്ക് ഓഫിസ് തീയിട്ട സംഭവം; സതീശിന്റെ അറസ്റ്റ് രേഖപ്പെടുത്തി: മാലിന്യം കൂട്ടിയിട്ട് കത്തിച്ചെന്ന് മൊഴി

വടകര താലൂക്ക് ഓഫിസിന് തീയിട്ട സംഭവത്തിൽ ആന്ധ്രാ സ്വദേശി സതീഷ് നാരായണന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. താലൂക്ക് ഓഫിസ് കെട്ടിടത്തിൽ രാത്രി കിടക്കാൻ എത്തിയപ്പോൾ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചെന്ന് സതീഷ് പൊലീസിന് മൊഴി നൽകി.മറ്റ് മൂന്ന് കേസുകളിലും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
സതീഷ് നാരായൺ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറഞ്ഞിരുന്നു. നേരത്തെയും ഇത്തരത്തില്‍ പലയിടങ്ങളില്‍ ഇയാൾ തീയിട്ടിരുന്നു. വടകരയിലെ മറ്റ് രണ്ട് സര്‍ക്കാര്‍ ഓഫിസുകളിലും ഇയാള്‍ തീയിട്ടിരുന്നു, നിലവില്‍ മൂന്ന് തീവെപ്പ് കേസുകളില്‍ പ്രതിയാണ് സതീഷ് നാരായൺ. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Also : വടകര താലൂക്ക് ഓഫിസ് തീപിടുത്തം; സതീശിന്റെ പങ്ക് അന്വേഷിക്കുന്നു, ഹെൽപ് ഡെസ്ക് ഉടൻ
കസ്റ്റഡിയിലെടുത്ത സതീഷ് നാരായണയുമായി നേരത്തെ പൊലീസ് വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. നേരത്തെ ചെറിയ തീപിടുത്തമുണ്ടായ സമീപത്തെ കെട്ടിടങ്ങളിലാണ് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. നേരത്തെ തീപിടുത്തമുണ്ടായ താലൂക്ക് ഓഫിസിനു സമീപത്തെ കെട്ടിടങ്ങളിലും , നഗരത്തിലെ മറ്റൊരു കെട്ടിടത്തിലുമാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്.
Story Highlights : vadakara taluk office fire-accused arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here