Advertisement

പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവം: വിദഗ്ധ സംഘം അന്വേഷണമാരംഭിച്ചു

December 19, 2021
1 minute Read

കൊല്ലം ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ വിദഗ്ധ സംഘം അന്വേഷണമാരംഭിച്ചു. ആശുപത്രിയിലെ ജീവനക്കാരിൽ നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. ഡോക്ടറെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് മരിച്ച യുവതിയുടെ ബന്ധുക്കൾ.

പ്രസവത്തെ തുടർന്ന് ആയിരംതെങ്ങു സ്വദേശിയായ ചാന്ദന വിനോദ് എന്ന 27കാരി മരിച്ച സംഭവത്തിലാണ് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചത്. തിരുവനന്തപുരം, പാരിപ്പള്ളി എന്നീ മെഡിക്കൽ കോളജുകളിലെ മുതിർന്ന ഡോക്ടർമാർ ഉൾപ്പെടുന്നതാണ് വിദഗ്ധസംഘം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റു ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ചികിത്സ സംബന്ധിച്ച ആശുപത്രിയിലെ രേഖകളും വിദഗ്ധ സംഘം പരിശോധിച്ചു.

തങ്ങൾക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഗവൺമെൻറ് വിക്ടോറിയ ആശുപത്രി അധികൃതർ. ആശുപത്രിയുടെ വിശദീകരണം അതേപടി അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് ആകുകയും ചെയ്തു. വിശദമായ അന്വേഷണത്തിന് ശേഷമാകും തുടർ നടപടി.

കഴിഞ്ഞ ദിവസമാണ് പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവത്തിൽ യുവതി മരിച്ചത്. യുവതിക്ക് ചികിത്സ നൽകാൻ വൈകിയെന്നും ജൂനിയർ ഡോക്ടർമാരാണ് പരിശോധിച്ചത് എന്നുമാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രിക്കെതിരെ വലിയ പ്രതിഷേധമാണ് ബന്ധുക്കൾ ഉയർത്തുന്നത്.

Story Highlights : experts-launch-probe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top