Advertisement

രാഷ്ട്രീയ കൊലപാതകങ്ങൾ; ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്; പൊലീസിന് പ്രവർത്തന സ്വാതന്ത്ര്യം നഷ്ടപ്പെട്ടു; കെ സുധാകരൻ

December 20, 2021
1 minute Read

ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങൾ പൊലീസിനെ രൂക്ഷമായി വിമർശിച്ച് കെ സുധാകരൻ. ആദ്യ കൊലപാതകം കഴിഞ്ഞപ്പോൾ തിരിച്ചടി ഉറപ്പായിരുന്നു. എന്നാൽ ഇത് തിരിച്ചറിയാൻ പൊലീസിനായില്ല. മുഖ്യമന്ത്രിയാണ് ഇതിന് ഉത്തരവാദിയെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.

എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടതിന് ശേഷം സുരക്ഷ ശക്തമാക്കിയില്ല. ബിജെപി സർവകക്ഷിയോഗം ബഹിഷ്കരിക്കുമെന്ന് പറഞ്ഞതിൽ യാതൊരു തെറ്റുമില്ല. മുഖ്യമന്ത്രിയുടെ താത്പര്യം കെ റെയിലിലാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. ബിജെപിയുമായും എസ്ഡിപിഐയുമായും കൂട്ടുകൂടിയവരാണ് സിപിഐഎം.

Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…

സർക്കാരാണ് ഇപ്പോഴത്തെ കൊലപാതകങ്ങൾക്ക് ഉത്തരവാദിയെന്നും കെ സുധാകരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് കോൺഗ്രസ് പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights : alapuzha-political-murders-t-k-sudhakaran-against-pinarayi-vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top