ഐപിഎൽ മെഗാ ലേലം ഫെബ്രുവരിയിലെന്ന് റിപ്പോർട്ട്

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ അടുത്ത സീസണു മുന്നോടിയായുള്ള ലേലം 202 ഫെബ്രുവരിയിൽ നടക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി ആദ്യ വാരമായിരിക്കും ലേലം. രണ്ട് ദിവസങ്ങളിലായാവും ലേലം നടക്കുക. ബെംഗളൂരുവോ ഹൈദരാബാദോ ലേലത്തിനു വേദി ആയേക്കും. ഐപിഎൽ ഏപ്രിൽ മാസത്തിലാണ്. (ipl mega auction february)
അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐപിഎൽ സംപ്രേഷണാവകാശത്തിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത് 40000 കോടി രൂപയെന്ന് പ്രസിഡൻ്റ് സൗരവ് ഗാംഗുലി. സംപ്രേഷണാവകാശത്തിനായുള്ള ലേല ടെൻഡർ ഉടൻ വിളിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. 16347 കോടി രൂപയ്ക്കാണ് കഴിഞ്ഞ അഞ്ച് വർഷത്തെ സംപ്രേഷണാവകാശം സ്റ്റാർ സ്‌പോർട്‌സ് സ്വന്തമാക്കിയത്.
ഐപിഎലിലെ പുതിയ ടീമുകളിലൊന്നായ ലക്നൗ ഫ്രാഞ്ചൈസിയുടെ ഉപദേശകനായി ബിജെപി എംപിയും മുൻ ദേശീയ താരവുമായ ഗൗതം ഗംഭീറിനെ നിയമിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനായിരുന്ന ഗംഭീർ രണ്ട് തവണ ടീമിന് കിരീടം നേടിക്കൊടുത്തിരുന്നു.
Read Also : ഐപിഎൽ സംപ്രേഷണാവകാശം; ലക്ഷ്യമിടുന്നത് 40000 കോടി രൂപയെന്ന് സൗരവ് ഗാംഗുലി
ലക്നൗ ഫ്രാഞ്ചൈസിയുടെ പരിശീലകനായി സിംബാബ്‌വെയുടെ മുൻ സൂപ്പർ താരം ആൻഡി ഫ്ലവറിനെ നിയമിച്ചു. പഞ്ചാബ് കിംഗ്സിൻ്റെ സഹ പരിശീലകനായിരുന്ന താരം ഈ മാസാദ്യം സ്ഥാനം ഒഴിഞ്ഞിരുന്നു. ആൻഡി ഫ്ലവറിനൊപ്പം ന്യൂസീലൻഡിൻ്റെ മുൻ ക്യാപ്റ്റനും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ മുൻ പരിശീലകനുമായ ഡാനിയൽ വെട്ടോറിയെയും സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ഒടുവിൽ വെട്ടോറിയെ മറികടന്ന് ഫ്ലവർ ടീം പരിശീലകനാവുകയായിരുന്നു.
ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേസർ ഡെയിൽ സ്റ്റെയ്ൻ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൻ്റെ ബൗളിംഗ് പരിശീലകനായേക്കുമെന്ന് സൂചനയുണ്ട്. അടുത്ത ആഴ്ചയോടെ ഇക്കാര്യത്തിൽ സൺറൈസെഴ്സ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. ഐപിഎലിൽ 95 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഡെയിൽ സ്റ്റെയ്ൻ.
അതേസമയം, ട്രെവർ ബെയ്‌ലിസിനു പകരം ടോം മൂഡി സൺറൈസേഴ്സ് മുഖ്യ പരിശീലകനാവും. കഴിഞ്ഞ സീസണിൽ ഫ്രാഞ്ചൈസിയുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയിരുന്നു മൂഡി. മൂഡിക്കൊപ്പമാവും ബെയ്‌ലിസ് പ്രവർത്തിക്കുക. മുൻ ദേശീയ താരം ഹേമങ് ബദാനിയും സൺറൈസേഴ്സ് പരിശീലക സംഘത്തിൽ എത്തിയേക്കുമെന്ന് സൂചനയുണ്ട്.
Story Highlights : ipl mega auction february
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here