മലപ്പുറത്ത് പൊലീസ് ജീപ്പ് മറിഞ്ഞു; രണ്ട് പൊലീസുകാര്‍ക്ക് പരുക്ക്

മലപ്പുറം മമ്പുറം പള്ളിക്ക് സമീപം പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം. തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മമ്പുറം പള്ളിയോട് ചേര്‍ന്നുള്ള വണ്‍വേയിലൂടെ ഒരു വാഹനം വഴിതെറ്റിച്ച് കടന്നുപോകുന്നതിനിടെ ഇവരെ പിന്തുടരുകയായിരുന്നു പൊലീസ് ജീപ്പ്. ഇതിനിടയിലാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് മറിഞ്ഞ ജീപ്പില്‍ നിന്ന് നാട്ടുകാരാണ് ഇവരെ പുറത്തെത്തിച്ചത്. പൊലീസുകാരുടെ പരുക്ക് ഗുരുതരമല്ല.
Read Also : രൺജീത് വധക്കേസ് ; അഞ്ച് എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ
Story Highlights : accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here