425 ദിവസത്തെ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. 425 ദിവസത്തെ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. 2500 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിനാണ് 425 ദിവസത്തെ വാലിഡിറ്റി. ( bsnl new 425 days offer )
ബ്രോഡ്ബാൻഡിന് പുറമെ നിരവധി ലോങ്ങ്-ടേം പ്രീ പെയ്ഡ് പ്ലാനുകളും ബിഎസ്എനലിന്റെ പക്കലുണ്ട്. അതിലൊന്ന് 300 ദിവസത്തെ പ്ലാനാണ്. 397 രൂപ വരുന്ന ഈ പ്ലാനിൽ പ്രതിദിനം രണ്ട് ജിബി ഇന്റർനെറ്റ് ലഭിക്കും, ഒപ്പം നൂറ് എസ്എംഎസും, സൗജന്യ റിങ്‌ടോൺ സേവനവും ലഭിക്കും. 500 രൂപയിൽ താഴെയുള്ള പ്ലാനിന് ബിഎസ്എൻഎൽ അല്ലാതെ മറ്റൊരു ടെലികോം കമ്പനിയും 300 ദിവസത്തെ വാലിഡിറ്റി നൽകുന്നില്ല.
മറ്റൊന്ന് 1999 രൂപയുടെ ഫുൾ പാക്കേജ് പ്ലാനാണ്. ഇതിൽ 500 ജിബി സ്റ്റാൻഡേർഡ് ഡേറ്റയ്ക്ക് പുറമെ 100 ജിബി അഡീഷ്ണൽ ഡേറ്റയും ലഭിക്കും. നൂറ് എസ്എംഎസ്, സൗജന്യ പിആർബിടി, ലോക്ദുൻ കണ്ടന്റിന്റെ സൗജന്യ സേവനം, ഇറോസ് നൗ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ എന്നിവ ഈ പാക്കേജിൽ ഉൾപ്പെടുന്നു.
Read Also : ഒരു രുപയുടെ റീചാർജ് പ്ലാനുമായി ജിയോ; 30 ദിവസത്തെ വാലിഡിറ്റി; എങ്ങനെ ആക്ടിവേറ്റ് ചെയ്യാം ?
365 ദിവസത്തെ പ്ലാനിന് 1499 രൂപയാണ് വില. 24 ജിബി ഇന്റർനെറ്റ് ലഭിക്കും. പരിധിയില്ലാത്ത കോളുകളും, പ്രതിദിനം നൂറ് എസ്എംഎസും ലഭിക്കും.
Story Highlights : bsnl new 425 days offer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here