ഉത്തരേന്ത്യയിൽ ശീതതരംഗം തുടരുന്നു; ഡൽഹി യിൽ യെല്ലോ അലേർട്ട്

ഉത്തരേന്ത്യയിൽ ശീതതരംഗം തുടരുന്നു.ഡൽഹി യിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ഡൽഹിയിൽ ശരാശരി താപനില 4.4 ഡിഗ്രി സെൽഷ്യസ് വരെയെത്തി. ( cold wave hits north india )
ലോഥി റോഡിൽ റിപ്പോർട്ട് ചെയ്തത് 3.1 ഡിഗ്രി സെൽഷ്യസാണ്. കൊടും തണുപ്പിനൊപ്പം 24,25 തീയതികളിൽ ചെറിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു ഇതോടെ ശൈത്യത്തിന് ശക്തിയേറും.
അടുത്ത ബുധനാഴ്ച വരെ താപനില മോശമായി തുടരും. ഡൽഹിയ്ക്ക് പുറമേ ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ താപനില മൈനസ് ഡിഗ്രി സെൽഷ്യസിന് താഴ്ന്നു. രാജസ്ഥാനിലെ ചുരുവിൽ ഏറ്റവുംകുറഞ്ഞ താപനില മൈനസ് 2.6 ഡിഗ്രിയും സിക്കാറിൽ മൈനസ് 2.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. അമൃത്സറിൽ താപനില മൈനസ് 0.5 ഡിഗ്രി സെൽഷ്യസ് എത്തി.
Story Highlights : cold wave hits north india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here