Advertisement

കൊടുംതണുപ്പിൽ ഡൽഹി; താപനില 17 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

November 23, 2020
1 minute Read
Delhi Sees Coldest November Morning In 17 Years

ഡൽഹി തണുത്തുറഞ്ഞു. 17 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഡൽഹിയിൽ താപനില രേഖപ്പെടുത്തി. 6.3 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിലെ തണുപ്പ്.

ഞായറാഴ്ച 6.9 ഡിഗ്രിയായിരുന്നു താപനില. നവംബർ 2003 ലാണ് അവസാനമായി ഡൽഹിയിൽ ആറ് ഡിഗ്രിയിലേക്ക് താപനില എത്തുന്നത്. 6.1 ഡിഗ്രി സെൽഷ്യസായിരുന്നു അന്നത്തെ താപനില.

കഴിഞ്ഞ വർഷം ഡൽഹിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറവ് താപനില 11.5 ഡിഗ്രി സെൽഷ്യസായിരുന്നു. 2018ൽ 7.6 ഡിഗ്രിയും രേഖപ്പെടുത്തിയിട്ടുണ്ട്.

Story Highlights Delhi Sees Coldest November Morning In 17 Years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top