വന്യമൃഗ ആക്രമണം; സംസ്ഥാന, ജില്ലാ തല സമിതികൾ രൂപീകരിച്ചു

വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനായി സംസ്ഥാന തല, ജില്ലാ തല സമിതികൾ രൂപീകരിച്ച് സർക്കാർ ഉത്തരവ്. സംസ്ഥാന തല കമ്മിറ്റിയുടെ ചെയർമാൻ ചീഫ് സെക്രട്ടറിയാണ്. ജില്ലാ തലത്തിൽ കളക്ടർ അധ്യക്ഷനാകും.
ദേശീയ വന്യജീവി ബോര്‍ഡിൻ്റെ ശുപാര്‍ശ പ്രകാരമാണ് സമിതികള്‍ രൂപീകരിച്ചത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല ഏകോപന സമിതിയില്‍ 14 അംഗങ്ങള്‍ ഉണ്ട്. മനുഷ്യ, വന്യമൃഗ സംഘര്‍ഷം പരമാവധി കുറയ്ക്കാന്‍ ആവശ്യമായ മനുഷ്യശേഷി, നഷ്ടപരിഹാരം നിശ്ചയിക്കുക തുടങ്ങിയ കാര്യങ്ങൾ സമിതികളുടെ ചുമതലയിൽ വരും. സമിതികള്‍ ചുരുങ്ങിയത് മൂന്നുമാസത്തിലൊരിക്കല്‍ യോഗം ചേരണമെന്നും സർക്കാർ ഉത്തരവിൽ നിര്‍ദേശം ഉണ്ട്.
Story Highlights : committees-formed-by-government
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here