Advertisement

ദക്ഷിണ കൊറിയൻ വിഡിയോകൾ കണ്ടു; ഉത്തര കൊറിയയിൽ 7 പേർക്ക് വധശിക്ഷ

December 21, 2021
1 minute Read

ദക്ഷിണ കൊറിയൻ വിഡിയോകൾ കണ്ടെന്നും പ്രചരിപ്പിച്ചെന്നുമുള്ള കുറ്റത്തിന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉത്തര കൊറിയയിൽ 7 പേർക്ക് വധശിക്ഷ വിധിച്ചു എന്ന് മനുഷ്യാവകാശ സംഘടന. സിയോൾ കേന്ദ്രീകരിച്ചുള്ള ട്രഡീഷണൽ ജസ്റ്റിസ് വർക്കിംഗ് ഗ്രൂപ്പ് ആണ് കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉന്നിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

683 പേരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കണ്ടെത്തൽ. കഴിഞ്ഞ മെയ് മാസത്തിൽ, ദക്ഷിണ കൊറിയൻ സിനിമകളും സംഗീതവും സിഡിയിലാക്കി വില്പന നടത്തിയ ഒരാളെ ഉത്തര കൊറിയയിൽ തൂക്കിലേറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് മനുഷ്യാവകാശ സംഘടന അന്വേഷണം ആരംഭിച്ചത്.

Story Highlights : North Korea executed 7 watching South Korean videos

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top