അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ; മുന്നറിപ്പ് നൽകിയില്ലെന്ന് തൊഴിലാളികൾ

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ. കാന്റീൻ അടച്ചുപൂട്ടാൻ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തീരുമാനം. 20 പേരുടെ തൊഴിൽ നഷ്ടമാകും. പിരിച്ചുവിടലുമായി ബന്ധപ്പെട്ട് യാതൊരുവിധ നോട്ടീസും നൽകിയില്ലെന്ന് തൊഴിലാളികൾ.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
അട്ടപ്പാടിയിലെ ആദിവാസികൾ പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രിയാണ് കോട്ടത്തറയിലേത്. ദേശീയ തലത്തിൽ തന്നെ ഏറ്റവും മികച്ച സേവനങ്ങൾക്ക് അവാർഡ് ലഭിച്ച താലൂക്ക് ആശുപത്രി. അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് കോട്ടത്തറ ആശുപത്രിയാണ്. മതിയായ ജീവനക്കാർ ഇല്ലാതിരുന്നിട്ടും മികച്ച നേട്ടം കൈവരിച്ച ആശുപത്രിയാണ്.
Story Highlights : 20-temporary-staff-in-kottathara-tribal-specialty-hospital-lose-their-jobs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here