നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് ഹൈക്കോടതിയിൽ

നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് ഹൈക്കോടതിയിൽ. കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയതോടെ പ്രതികൾ സമർപ്പിച്ച റിവ്യൂ ഹർജി ഇന്ന് പരിഗണിക്കും. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് പ്രതികളുടെ ആവശ്യം.
വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ പ്രതികളോട് നേരിട്ടു കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.
Read Also : നിയമസഭാ കയ്യാങ്കളി കേസില്‍ നീതി ലഭിക്കും വരെ പോരാടുമെന്ന് രമേശ് ചെന്നിത്തല
മാതൃകയാകേണ്ട ജനപ്രതികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയില്‍ നടന്നതെന്നും പ്രതികള്‍ വിചാരണ നേരിടാനുമായിരുന്നു വിടുതല്‍ ഹര്‍ജികള്‍ തള്ളിയുള്ള സിജെഎം കോടതിയുടെ ഉത്തരവ്. സിജെഎം കോടതി ഉത്തരവിനെതിരെയാണ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി രൂക്ഷ വിമര്‍ശനത്തോടെ തളളിയിരുന്നു.
Story Highlights : assembly ruckus case in High Court today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here