വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി; ആരോഗ്യ നിലയെ കുറിച്ച് മേജർ രവി

നടനും സംവിധായകനുമായ മേജർ രവി ( major ravi ) വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ( kidney transplant surgery ) വിധേയനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിൽ വച്ചായിരുന്നു ശസ്ത്രക്രിയ. മേജർ രവി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഐസിയുവിൽ നിന്ന് തന്നെ മാറ്റിയെന്നും, പ്രാർത്ഥിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ട് മേജർ രവി അറിയിച്ചു.
1975 ൽ തന്റെ പതിനേഴാം വയസിൽ സൈന്യത്തിൽ ചേർന്ന മേജർ രവി, 1996-ൽ വി.ആർ.എസ് എടുത്ത് മേജറായി വിരമിച്ചു. സിനിമകൾക്ക് വേണ്ടി സൈനിക സംബന്ധമായ സഹായങ്ങൾ ചെയ്ത് കൊടുക്കുന്ന പ്രവർത്തന മേഖലയിലേക്ക് പ്രവേശിച്ച മേജർ രവി പിന്നീട് പ്രിയദർശൻ, രാജ്കുമാർ സന്തോഷി, കമലഹാസൻ, മണിരത്നം തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച മേഘം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ രവി ഇരുപതോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു.
2002 ലാണ് പുനർജനി എന്ന ചിത്രത്തിലൂടെ മേജർ സംവിധായകന്റെ തൊപ്പി അണിയുന്നത്. 2006 ൽ പുറത്തിറങ്ങിയ കീർത്തിചക്രയിലൂടെയാണ് സംവിധായകനെന്ന നിലയിൽ അദ്ദേഹം അറിയപ്പെട്ടത്. ഈ സിനിമയ്ക്ക് 2006 ൽ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്.
Story Highlights : major ravi kidney transplant surgery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here