Advertisement

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; വയനാട്ടിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും

December 22, 2021
Google News 2 minutes Read

കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി കേരളത്തിലെത്തി. രണ്ട് ദിവസം സ്വന്തം ലോകസഭാ മണ്ഡലമായ വയനാട്ടിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.

തുടർന്ന് അന്തരിച്ച മുൻ എംഎൽഎ സി.മോയിൻകുട്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും. ഉച്ചയ്‌ക്ക് രണ്ടുമണിയോടെ കലക്ടറേറ്റിൽ ചേരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗമായ ദിശയിൽ പങ്കെടുക്കും.ശേഷം അഡ്വ.സിദ്ദിഖ് എംഎൽഎയുടെ കൽപ്പറ്റയിലെ ഓഫിസ് ഉദ്ഘാടനം ചെയ്യും.

Read Also :‘ഗംഗയിൽ പ്രധാനമന്ത്രി സ്നാനം ചെയ്യുന്നത് വരെ മാത്രമാണ് മാധ്യമങ്ങളിൽ വന്നത്’; കാശി ദൗത്യത്തെ നിശിതമായി വിമർശിച്ച് രാഹുൽ ഗാന്ധി

തുടർന്ന് പൊഴുതന ഗ്രാമപഞ്ചായത്തിൽ പി.എം.ജിഎസ്.വൈ സ്‌കീമിൽ ഉൾപ്പെടുത്തി നിർമ്മിച്ച അച്ചൂർ-ചാത്തോത്ത് റോഡ് ഉദ്ഘാടനവും എംപി നിർവഹിക്കും. അടുത്ത ദിവസം രാവിലെ 11 മണിയോടെ പുൽപള്ളി ആടിക്കൊല്ലിയിലെ ലൈബ്രറി കെട്ടിടം വിനോദ് സമുച്ചയം ഉദ്ഘാടനം ചെയ്യും.

Story Highlights : Rahul Gandhi to visit his Lok Sabha constituency Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here