എട്ടാം മത്സരത്തിലും ഈസ്റ്റ് ബംഗാളിന് ജയമില്ല; ഇന്ന് സമനില

തുടർച്ചയായ എട്ടാം മത്സരത്തിലും ജയമില്ലാതെ ഈസ്റ്റ് ബംഗാൾ. ഹൈദരാബാഫ് എഫ്സിക്കെതിരെ ഇന്ന് ഇറങ്ങിയ ഈസ്റ്റ് ബംഗാൾ സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു. ഈസ്റ്റ് ബംഗാളിനായി ആമിർ ഡെർസെവിച്ചും ഹൈദരാബാദിനായി ബാർതലോമ്യു ഓഗ്ബച്ചെയും ഗോളുകൾ നേടി. ഇതോടെ 12 പോയിൻ്റുമായി ഹൈദരാബാദ് പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഈസ്റ്റ് ബംഗാൾ ആവട്ടെ, എട്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയം പോലുമില്ലാതെ 4 പോയിൻ്റുമായി പട്ടികയിൽ അവസാന സ്ഥാനത്താണ്.
20ആം മിനിട്ടിൽ ഡെർസെവിച്ചിൻ്റെ ഫ്രീകിക്ക് ഗോളിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം ഗോളടിച്ചത്. 15 മിനിട്ടുകൾക്കുള്ളിൽ ഹൈദരാബാദ് തിരിച്ചടിച്ചു. ഹെഡറിലൂടെയാണ് ഓഗ്ബച്ചെ ഗോൾ നേടിയത്. തുടർന്ന് ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ പിറന്നില്ല. മത്സരത്തിൽ വ്യക്തമായ ആധിപത്യമുണ്ടായിട്ടും വിജയിക്കാൻ കഴിയാതിരുന്നത് ഹൈദരാബാദിനു തിരിച്ചടിയാവും.
Story Highlights : east bengal hyderabad fc drew
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here