മദ്യപിക്കുന്നതിനുള്ള പ്രായം 25-ല്‍ നിന്നും 21- ആയി കുറച്ച് ഹരിയാന സര്‍ക്കാര്‍

എക്സൈസ് നിയമം ഭേദഗതി ചെയ്ത് ഹരിയാന സർക്കാർ. മദ്യം കഴിക്കുന്നതിനും വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള പ്രായം 25ല്‍ നിന്നും 21 ആക്കി കുറച്ചു. ബുധനാഴ്ചയാണ് ഹരിയാന നിയമസഭ എക്സൈസ് ഭേദഗതി ബില്‍ പാസാക്കിയത്. എക്സൈസുമായി ബന്ധപ്പെട്ടതുൾപ്പെടെ ആറ് ബില്ലുകളാണ് ഹരിയാന നിയമസഭയിൽ ബുധനാഴ്ച പാസാക്കിയത്.
2021-22ലെ എക്സൈസ് നയം രൂപീകരിക്കുന്ന സമയത്ത്, ഡൽഹി ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങൾ അടുത്തിടെ പ്രായപരിധി കുറച്ചതിനാല്‍ ഹരിയാനയിലും പ്രായപരിധി കുറച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
Read Also : ബാറുകളുടെ പ്രവര്‍ത്തനം; മാര്‍ഗനിര്‍ദേശം പുറത്തിറക്കി എക്സൈസ് വകുപ്പ്
അടുത്തിടെ മദ്യപിക്കുന്നതിനുള്ള പ്രായപരിധി ഡല്‍ഹി സര്‍ക്കാരും 21 ആക്കി കുറച്ചിരുന്നു.എക്സൈസ് നയത്തിലെ മാറ്റങ്ങള്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് പ്രഖ്യാപിച്ചത്. മാത്രമല്ല ഡല്‍ഹി സര്‍ക്കാര്‍ ഇനി നഗരത്തില്‍ മദ്യവില്പനശാലകള് നടത്തുകയില്ലെന്നും ദേശീയ തലസ്ഥാനത്ത് പുതിയ മദ്യക്കടകള്‍ തുറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ മദ്യവില്പനശാലകള് ഇനി മുതല്‍ ജയിലുകള്‍ പോലെ ഇടുങ്ങിയതാകില്ല. സ്വകാര്യ മദ്യവിൽപന ശാലകൾക്ക് കുറഞ്ഞത് 500 ചതുരശ്രയടി വിസ്തീർണ്ണം ഉണ്ടായിരിക്കണമെന്ന നിബന്ധന സര്‍ക്കാര്‍ ഔട്ട്ലെറ്റുകള്‍ക്കും ബാധമാകുമെന്നും സര്‍ക്കാര്‍ മദ്യ വില്പന ശാലകളുടെ 60 ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നും സിസോദിയ വ്യക്തമാക്കിയിരുന്നു.
Story Highlights : Haryana Lowers Drinking Age From 25 To 21
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here