Advertisement

ബാറുകളുടെ പ്രവര്‍ത്തനം; മാര്‍ഗനിര്‍ദേശം പുറത്തിറക്കി എക്‌സൈസ് വകുപ്പ്

September 26, 2021
1 minute Read
bar reopening

പുതിയ ലോക്ക്ഡൗണ്‍ ഇളവുകളനുസരിച്ച് ബാറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് എക്‌സൈസ് വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. bar reopening ബാറുകളുടെ നിലവിലുണ്ടായിരുന്ന പാഴ്‌സല്‍ വിതരണം നിര്‍ത്തി. രാവിലൈ 11 മണി മുതല്‍ രാത്രി 9 വരെയാണ് പ്രവര്‍ത്തന സമയം.

എല്ലാ ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം എന്നാണ് മാര്‍ഗനിര്‍ദേശത്തിലുള്ളത്. ബാറുകള്‍ക്കുള്ളില്‍ എ.സി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ല.അംഗത്വമുള്ളവര്‍ക്ക് മാത്രമാണ് ക്ലബ്ബുകളില്‍ പ്രവേശിക്കാന്‍ അനുമതി.

Read Also : കൊവിഡ്: സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയത്. ഹോട്ടലുകളിലും, റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ച ജീവനക്കാരുമായി നീന്തല്‍കുളങ്ങളും, ഇന്‍ഡോര്‍‌സ്റ്റേഡിയങ്ങളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. സിനിമാ തീയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ നീക്കം.

Story Highlights: bar reopening, excise department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top