കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക; വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ പ്രശംസിച്ച് രാഷ്ട്രപതി

കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ പ്രശംസിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. കേരളത്തിലെ ഡോക്ടര്‍മാരും നഴ്‌സുമാരും കൊവിഡ് കാലത്ത് ലോകമെമ്പാടും മുന്നണിപ്പോരാളികളായിരുന്നെന്ന് രാഷ്ട്രപതി പറഞ്ഞു. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം രാജ്യത്തിനും ലോകത്തിനും മാതൃകയാണ്.
കേരള ജനത ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി. സുസ്ഥിര വികസനത്തില്‍ ഉള്‍പ്പെടെ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്‍പന്തിയിലാണ്. കേരളത്തിലെ സര്‍ക്കാരുകള്‍ വളര്‍ച്ചയ്ക്കും വികസനത്തിനുമാണ് പ്രാമുഖ്യം നല്‍കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും നേതൃത്വത്തില്‍ കേരളം കൂടുതല്‍ മികവിലേക്ക് ഉയരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവ് പിഎന്‍ പണിക്കരുടെ പ്രതിമ തിരുവനന്തപുരത്ത് അനാച്ഛാദനം ചെയ്തത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. തിരുവനന്തപുരം പൂജപുരയിലാണ് വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ചടങ്ങില്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി ശിവന്‍കുട്ടി, കേന്ദ്രമന്ത്രി വി മുരളീധരന്‍, പിജെ കുര്യന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
Story Highlights : kerala-is-pride-and-role-model-for-nation-the-president-says
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here