രാജ്യത്തെ ക്ഷീരോല്‍പാദക മേഖലയെ വികസിപ്പിക്കും, എല്ലാവരേയും വിശ്വാസത്തിലെടുത്തുള്ള വികസനമാണ് ബിജെപിയുടെ ലക്ഷ്യം; പ്രധാനമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ പാര്‍ട്ടികളെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശില്‍ സ്വന്തം മണ്ഡലമായ വാരാണസിയില്‍ ക്ഷീരോല്‍പാദക യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ ക്ഷീരോല്‍പാദക മേഖലയെ വികസിപ്പിക്കുന്നത് സര്‍ക്കാരിന്റെ പ്രധാന കര്‍മ്മ പരിപാടികളില്‍ ഒന്നാണ്. മുന്‍ സര്‍ക്കാരുകള്‍ ഈ മേഖലയെ തഴഞ്ഞിരുന്നുവെന്നും മോദി പറഞ്ഞു.
പശുക്കളെ കുറിച്ച് സംസാരിക്കുന്നത് പോലും കുറ്റമായി ചിലര്‍ കാണുന്നുവെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. എല്ലാവരേയും വിശ്വാസത്തിലെടുത്തുള്ള വികസനമാണ് ബിജെപിയുടെ ലക്ഷ്യം. പ്രതിദിനം അഞ്ച് ലക്ഷം ലിറ്റര്‍ പാല്‍ ഉത്പാദനം ഉള്‍പ്പെടെ സംസ്ഥാനത്തെ ക്ഷീരോത്പാദന മേഖലയിലെ വികസനം ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
ജാതി അടിസ്ഥാനത്തില്‍ മാത്രം ജനങ്ങളെ കാണുന്ന അവര്‍ക്ക് ഉത്തര്‍പ്രദേശിന്റെ വികസനം ഒട്ടും താത്പര്യമില്ലാത്ത വിഷയമാണ്. അവര്‍ മാഫിയകളെ സഹായിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുന്നു. കുടുംബാധിപത്യം മാത്രമാണ് അവരുടെ നിഘണ്ടുവിലുള്ളത്. അനധികൃതമായി സ്വത്തുവകകള്‍ സമ്പാദിക്കുന്നതിലാണ് അവര്‍ക്ക് താത്പര്യമെന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളെ സൂചിപ്പിച്ച് മോദി വിമര്‍ശിച്ചു.
Story Highlights : modi-attacks-opposition-in-his-speech-at-varanasi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here