കോഴിക്കോട്ട് ക്രിസ്‌തുമസ്- ന്യൂഇയർ ലഹരി പാർട്ടിക്ക് വിദ്യാർത്ഥികൾ പദ്ധതിയിട്ടതായി പൊലീസ്, പരിശോധന വ്യാപകമാക്കും

ക്രിസ്‌തുമസ്- ന്യൂഇയർ പാർട്ടികളിൽ കോഴിക്കോട്ട് ലഹരി ഉപയോഗത്തിന് പദ്ധതിയിട്ടതായി പൊലീസ്. വിദ്യാർത്ഥികളും യുവാക്കളും ചേർന്ന് ഡി.ജെ പാർട്ടി ഒരുക്കിയെന്ന് രഹസ്യാന്വേഷണ വിവരം പൊലീസിന് ലഭിച്ചതായി അറിയിച്ചു. തുടന്ന് ക്രിസ്‌തുമസ്- ന്യൂഇയർ ആഘോഷങ്ങൾ പ്രമാണിച്ച് കോഴിക്കോട് പരിശോധന വ്യാപകമാകുമെന്ന് പൊലീസ് അറിയിച്ചു.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
അതേസമയം കേരള – തമിഴ്നാട് അതിർത്തിയിലെ പൊലീസ് ഉദ്യോഗസ്ഥർ കൂടുതൽ വിഷയങ്ങളിൽ പരസ്പരം സഹകരിക്കാൻ ധാരണ. തെങ്കാശി – കൊല്ലം എസ്പിമാരുടെ നേതൃത്വത്തിൽ തെങ്കാശി കുറ്റാലത്തു നടത്തിയ ബോർഡർ മീറ്റിങ്ങിലാണു തീരുമാനം.
അതിർത്തി വനമേഖലയിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നക്സൽ പരിശോധന ശക്തമാക്കാനും യോഗത്തിൽ തീരുമാനമുണ്ടായി.തമിഴ്നാട്ടിൽ മൂന്നു ദിവസത്തിലൊരിക്കൽ ഇത്തരം പരിശോധന നടക്കുന്നുണ്ടെന്നും ഇനിമുതൽ കേരള പൊലീസിനേയും ഉൾപ്പെടുത്തി പരിശോധന ശക്തമാക്കുമെന്നു തെങ്കാശി എസ്പി ആർ. കൃഷ്ണരാജ് അറിയിച്ചു.
Story Highlights : xmas-newyear-drugs-party-in-calicut-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here