Advertisement

ക്രിസ്മസ് ആശംസകള്‍ നേർന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും

December 24, 2021
2 minutes Read

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറയി വിജയനും. സ്നേഹം, അനുകമ്പ ,ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമായ ക്രിസ്മസ് നല്‍കുന്നത് ‘ഭൂമിയില്‍ സമാധാനം’ എന്ന ഉദാത്ത സന്ദേശമാണ്. സഹാനുഭൂതിയും ഉദാരതയും കൊണ്ട് ജീവിതത്തെ സമ്പന്നമാക്കാനും സാമൂഹിക ഒരുമ ശക്തിപ്പെടുത്താനും നമ്മുടെ ക്രിസ്മസ് ആഘോഷത്തിന് സാധിക്കുമാറാകട്ടെ – ഗവര്‍ണര്‍ ആശംസിച്ചു.

സാഹോദര്യവും സമത്വവും സ്നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്‌മസ്. ഏവരേയും തുല്യരായി കാണാനും അപരൻ്റെ സുഖത്തിൽ സന്തോഷം കണ്ടെത്താനും ആഹ്വാനം ചെയ്യുന്ന കറയറ്റ മാനവികതയാണ് അതിൻ്റെ അന്ത:സത്ത. ഈ സന്ദേശം ഉയർത്തിപ്പിടിച്ച് ഒത്തൊരുമയോടെ, അതേ സമയം, കോവിഡ് മഹാമാരി വിട്ടൊഴിയാത്തതിനാൽ കരുതലോടെ, ക്രിസ്‌മസ് ആഘോഷിക്കാം. ഏവർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നു. – മുഖ്യമന്ത്രി ആശംസിച്ചു.

Story Highlights : governor-and-chief-minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top