പൂനെയിൽ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

പൂനെ ജില്ലയിലെ ചകാന് സമീപമുള്ള ഷെൽ പിംപൽഗാവ് ഗ്രാമത്തിൽ ഗുസ്തി താരം വെടിയേറ്റ് മരിച്ചു. നാല് പേർ ചേർന്നാണ് നാഗേഷ് കരാലെ എന്ന ഗുസ്തി താരത്തെ കൊലപ്പെടുത്തിയത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാൻ കരാലെ എത്തിയിരുന്നു. മീറ്റിംഗിൽ നിന്ന് മടങ്ങുമ്പോൾ, നാല് പേർ അദ്ദേഹത്തിന്റെ കാറിന് നേരെ വെടിയുതിർത്തു. വെടിയേറ്റ നാഗേഷ് തൽക്ഷണം മരിച്ചു.
പൊലീസിന് ലഭിച്ച പ്രാഥമിക വിവരമനുസരിച്ച് മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിൽ. സംഭവത്തിൽ അജ്ഞാതരായ നാല് പ്രതികൾക്കെതിരെ ചക്കൻ പൊലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Story Highlights : pune-wrestler-shot-dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here