സഞ്ജിത് വധക്കേസ്; ആയുധങ്ങള്‍ നല്‍കിയ ആള്‍ പിടിയില്‍

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത് വധക്കേസില്‍ ആയുധങ്ങള്‍ തയ്യാറാക്കി നല്‍കിയ ആള്‍ പിടിയില്‍. കാമ്പ്രത്ത്ചള്ള സ്വദേശി ഷാജഹാനാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. സഞ്ജിത് വധക്കേസില്‍ പങ്കുള്ള മറ്റ് പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും.
കേസില്‍ മൂന്ന് പേരാണ് ഇനി പിടിയിലാകാനുള്ളത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ നസീറിന്റെ സുഹൃത്താണ് ഷാജഹാന്‍. കൊല്ലങ്കോട് സ്വദേശിയാണ് പിടിയിലായ നസീര്‍. കൊലപാതകത്തിനായി വാഹനം ഒരുക്കി നല്‍കിയത് നസീറാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Read Also : നവമാധ്യമങ്ങളിലൂടെ സാമൂഹിക വിദ്വേഷ പ്രചരണം; 30 കേസ്; ഒരു അറസ്റ്റ്
സഞ്ജിത് വധക്കേസില്‍ ഇതുവരെ 12 പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. ഗൂഡാലോചന നടത്തുകയും പ്രതികളെ രക്ഷപെടാന്‍ സഹായിക്കുകയും ചെയ്ത അഞ്ച് പേരുടെ രേഖാചിത്രം ഉടന്‍ പുറത്തുവിടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൊലപാതകം നടന്ന് നാല്‍പത് ദിവസമാകുമ്പോഴും പ്രതികളെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് രേഖാചിത്രം ഉടന്‍ പുറത്തുവിടാനുള്ള പൊലീസിന്റെ നടപടി.
Story Highlights : sanjith murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here