Advertisement

50 കിലോ ഭാരവും മൂന്ന് മീറ്റർ നീളവും; ഭീമൻ തേരട്ടയുടെ ഫോസിൽ കണ്ടെത്തി: ചിത്രങ്ങൾ

December 24, 2021
1 minute Read

50 കിലോയോളം ഭാരം വരുമെന്ന് കണക്കാക്കപ്പെടുന്ന തേരട്ടയുടെ ഫോസിൽ കണ്ടെത്തി. വളരെ അവിചാരിതമായാണ് ഇങ്ങനെയൊരു കണ്ടെത്തൽ നടന്നത്. ഇംഗ്ലണ്ടിലെ നോർതുംബെർലാൻഡിലുള്ള ഹോവിക്ക് ബീച്ചിലാണ് ഈ ഭീമൻ ഫോസിൽ കണ്ടെത്തിയത്. ബീച്ചിലെ കുന്നിൽ നിന്ന് ഒരു ഭാഗം അടർന്നുവീണപ്പോഴാണ് ഒരാൾ ഇത് ശ്രദ്ധിച്ചതും ശാസ്ത്രകാരന്മാരെ വിവരമറിയിച്ചതും. ആ സ്ഥലത്ത് ഇത്തരത്തിൽ ഒരു ഫോസിൽ ഉണ്ടാവുമെന്ന കണക്കുകൂട്ടൽ ശാസ്ത്രകാരന്മാർക്ക് ഉണ്ടായിരുന്നില്ല.

തേരട്ടയുടെ ഇല്ലുസ്ട്രേഷൻ

“അത് വളരെ അവിചാരിതമായ ഒരു കണ്ടെത്തലായിരുന്നു. പാറക്കഷ്ടം ഇടിഞ്ഞ് നിലത്തുവീണപ്പോൾ ഫോസിൽ വെളിവായി. പ്രദേശത്തുകൂടി നടന്നുപോകവേ ഞങ്ങളുടെ മുൻ ഗവേഷക വിദ്യാർത്ഥികളിലൊരാൾ ഇത് കാണുകയായിരുന്നു.”- കേംബ്രിഡ്ജ് സർവകലാശാല പ്രൊഫസർ ഡോ. നീൽ ഡേവിസ് പറഞ്ഞു.

അർത്രോപ്ലെയുറ എന്ന എന്നറിയപ്പെടുന്ന ജീവിയുടെ ഫോസിലാണ് ഇത്. ഫോസിലിൻ്റെ ഒരു ഭാഗം മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. പുഴയോരത്തിൽ മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു ഇത്. 75 സെൻ്റിമീറ്റർ നീളമുള്ള ഭാഗമാണ് കണ്ടെത്തിയത്. ശരീരത്തിനാകെ 2.7 മീറ്റർ നീളവും 50 കിലോഗ്രാം ഭാരവും ഉണ്ടായിരിക്കാമെന്ന് ശാസ്ത്രകാരന്മാർ പറയുന്നു. ദിനോസറുകൾക്കും 100 മില്ല്യൺ വർഷങ്ങൾക്കു മുൻപ് ഭൂമിയിലുണ്ടായിരുന്ന ജീവിയാണ് ഇത്. 45 മില്ല്യൺ വർഷങ്ങളോളം ഇവ ഭൂമിയിലുണ്ടായിരുന്നു. ഹരിതഗൃഹപ്രവാഹമാവാം ഇവരുടെ നാശത്തിനു കാരണമെന്നും ശാസ്ത്രകാരന്മാർ പറയുന്നു. വളരെ വലുതായതിനാൽ നാല് പേർ ചേർന്നാണ് ഫോസിൽ കേംബ്രിഡ്ജ് സർവകലാശാലയിലേക്ക് കൊണ്ടുപോയത്.

Story Highlights : Scientists uncover fossil of giant millipede

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top