15 വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചു; സർക്കാർ അധ്യാപകൻ അറസ്റ്റിൽ

15 വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച സർക്കാൻ അധ്യാപകൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ രാനമാഥപുരത്താണ് സംഭവം. 9. 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികളാണ് അധ്യാപകനെതിരെ പരാതി നൽകിയത്. സ്കൂളിൽ ശിശു സംരക്ഷണ സമിതി നടത്തിയ ബോധവത്കരണ പരിപാടിക്ക് ശേഷമായിരുന്നു ഇവരുടെ പരാതി. രണ്ട് അധ്യാപകർക്കെതിരെ ആയിരുന്നു പരാതി. ഒരാൾ ഒളിവിലാണ്.
കണക്കും സാമൂഹ്യശാസ്ത്രവും പഠിപ്പിക്കുന്ന രണ്ട് അധ്യാപകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്ലാസെടുക്കുന്നതിനിടെ അധ്യാപകർ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തുമെന്നും മോശമായ രീതിയിൽ തങ്ങളെ സ്പർശിക്കുമെന്നും സ്കൂൾ സമയം അവസാനിച്ചതിനു ശേഷം തങ്ങളെ ഫോൺ വിളിക്കുമെന്നും പരാതിയിൽ പറയുന്നു. തുടർന്ന് പൊലീസ് സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകനെ അറസ്റ്റ് ചെയ്തു. മറ്റേയാൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Story Highlights : teacher held for sexually harassing students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here