ഡൽഹിയിൽ യുവാവിനോട് കൊടുംക്രൂരത; ജനനേന്ദ്രിയം ഭാര്യയുടെ ബന്ധുക്കൾ മുറിച്ചു

ഡൽഹിയിൽ യുവാവിനോട് കൊടുംക്രൂരത. ഇരുപത്തിരണ്ടുകാരന്റെ ജനനേന്ദ്രിയം ഭാര്യയുടെ ബന്ധുക്കൾ മുറിച്ചു. ഒളിച്ചോടി വിവാഹം കഴിച്ചതിനാണ് ക്രൂരത. സംഭവത്തിൽ തട്ടികൊണ്ട് പോകലിനും കൊലപാതക ശ്രമത്തിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി എഡിസിപി പ്രശാന്ത് ഗൗതം അറിയിച്ചു. ( woman family chopped youths genitals )
ഡൽഹി രാജോരി ഗാർഡനിലാണ് സംഭവം. സാഗർപുർ സ്വദേശിയായ ഇരുപത്തിരണ്ടുകാരനായ രമണും യുവതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഡൽഹിക്ക് പുറത്ത് പോയാണ് ഇരുവരും വിവാഹിതരായത്. തുടർന്ന് അവിടെ തന്നെ താമസമാക്കുകയം ചെയ്തു. സംഭവമറിഞ്ഞ യുവതിയുടെ വീട്ടുകാർ യുവതിയെ സാഗർപൂരിലേക്ക് ബലംപ്രയോഗിച്ച് തിരികെ കൊണ്ടുവരികയും യുവാവിനെ അവിടെ വച്ച് തന്നെ മർദിക്കുകയും ചെയ്തു.
Read Also : സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു
രമണിനെ പ്രദേശവാസികൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്.
Story Highlights : woman family chopped youths genitals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here