കഴിക്കാൻ വാങ്ങിയത് കെഎഫ്സി; കിട്ടിയത് കോഴിത്തല ബ്രോസ്റ്റ്

കഴിക്കാൻ വാങ്ങിയ കെഎഫ്സി ചിക്കനിൽ നിന്ന് കിട്ടിയത് കോഴിത്തല. യുകെയിലാണ് സംഭവം. ഗബ്രിയേൽ എന്ന യുവതി ഭക്ഷണം ഓർഡർ ചെയ്തപ്പോഴാണ് മറ്റ് ചിക്കൻ പീസുകൾക്കൊപ്പം ഒരു ചിക്കൻ തല ബ്രോസ്റ്റ് കൂടി ലഭിച്ചത്. ഇവർ കോഴിത്തലയുടെ ചിത്രം സഹിതം വിവരം റിവ്യൂ ആയി പോസ്റ്റ് ചെയ്തു. ഇത് ടേക്ക് എവേ ട്രോമ എന്ന ട്വിറ്റർ, ഇൻസ്റ്റഗ്രാം ഹാൻഡിൽ പങ്കുവച്ചു. ഇതോടെയാണ് ഈ സംഭവം പുറംലോകമറിഞ്ഞത്.
സംഭവം വൈറലായതിനു പിന്നാലെ വിശദീകരണവുമായി കെഎഫ്സി രംഗത്തെത്തി. തങ്ങൾ വളരെ ശ്രദ്ധിച്ചാണ് ചിക്കൻ കൈകാര്യം ചെയ്യാറുള്ളതെന്നും ഇത് വളരെ വിരളമായി മാത്രം സംഭവിച്ചതാണെന്നും വാർത്താകുറിപ്പിലൂടെ കെഎഫ്സി യുകെ അറിയിച്ചു. ഗബ്രിയേലിന് സൗജന്യമായി കെഎഫ്സി ചിക്കൻ നൽകി. അവരെയും കുടുംബത്തെയും റെസ്റ്റോറൻ്റിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവർക്ക് ഇവിടുത്തെ പ്രവർത്തനങ്ങൾ വിലയിരുത്താമെന്നും കെഎഫ്സി വാർത്താകുറിപ്പിൽ പറയുന്നു.
Story Highlights : Woman Finds Fried Chicken Head In KFC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here