Advertisement

ക്രിസ്‌മസ്‌- ന്യൂഇയർ ആഘോഷങ്ങൾ; സുരക്ഷ കർശനമാക്കി പൊലീസ്

December 25, 2021
1 minute Read
kakkanad flat police raid

ക്രിസ്‌മസ്‌- ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ സുരക്ഷ കർശനമാക്കി പൊലീസ്. പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് സാന്നിധ്യം. മാളുകളിൽ മഫ്‌തി പൊലീസിനെ വിന്യസിച്ചു. രാത്രി 11 മണിക്ക് ശേഷം റോഡിൽ വാഹന പരിശോധന കർശനമാക്കും.

എന്നാൽ ഇടുക്കിയിലെ ചെക്പോസ്റ്റുകളിലും അതിർത്തി മേഖലകളിലും എക്‌സൈസിന്റെ വ്യാപക പരിശോധന. ലഹരി വസ്‌തുക്കൾ കടത്താനുള്ള സാധ്യത മുൻനിർത്തിയാണ് പരിശോധന. തമിഴ്നാട് അതിർത്തികളിലെ സമാന്തര മേഖലകളിലും പൊലീസ് പരിശോധന ശക്തമാക്കി. റിസോർട്ടിലെ ലഹരി പാർട്ടി തടയാനുള്ള നടപടികളും സ്വീകരിച്ചു.

Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…

അതേസമയം കൊവിഡ് കേസുകള്‍ കൂടുന്നു, പുതുവര്‍ഷാഘോഷങ്ങള്‍ക്ക് വിലക്കുമായി മഹാരാഷ്ട്ര . നാലുപേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്നതിന് വിലക്ക് അടക്കമുള്ള കര്‍ശന നടപടികളിലേക്കാണ് മഹാരാഷ്ട്ര കടന്നിരിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകളിലേക്ക് സംസ്ഥാനമെത്തിയതിന് പിന്നാലെയാണ് മഹാരാഷ്ട്ര നടപടികള്‍ കടുപ്പിക്കുന്നത്. ഒമിക്രോണ്‍ കേസുകള്‍ കുത്തനെ കൂടാന്‍ തുടങ്ങിയതോടെ പുതുവല്‍സരാഘോഷത്തിന് മഹാരാഷ്ട്ര പൂട്ടിട്ടു.

Story Highlights : christmas-newyear-celebration-restriction-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top