പിന്നെന്തിന് മാപ്പ് പറഞ്ഞ് പിൻവലിച്ചു: തോമറിനെതിരെ കോൺഗ്രസ്

മോദി സര്‍ക്കാരിൻ്റെ കര്‍ഷക വിരുദ്ധത വ്യക്തമാക്കുന്നതാണ് കൃഷി മന്ത്രിയുടെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ്. കാര്‍ഷിക നിയമങ്ങള്‍ നല്ലതെങ്കില്‍ മാപ്പ് പറഞ്ഞ് പിന്‍വലിച്ചതെന്തിനെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല ചോദിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കര്‍ഷകര്‍ വീണ്ടും ആക്രമിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്ക് മോദി മാപ്പ് പറഞ്ഞു. രാജ്യത്തെ കൃഷി മന്ത്രി വീണ്ടും നിയമങ്ങളെ ന്യായീകരിക്കുന്നു. സമരം അവസാനിപ്പിച്ചതിന് പിന്നാലെ കർഷക വിരുദ്ധ ഗൂഢാലോചന നടക്കുകയാണ് – സുർജേവാല പറഞ്ഞു.
നേരത്തെ കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ സർക്കാരിന് നിരാശയില്ലെന്നും മുന്നോട്ട് പോകുമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞിരുന്നു. ഉചിതമായസമയത്ത് തീരുമാനമെടുക്കും. നിയമങ്ങൾ പിൻവലിച്ചതിൽ സർക്കാരിന് നിരാശയില്ല. തൽക്കാലം ഒരടി പിന്നോട്ട് വച്ചു. വീണ്ടും മുൻപോട്ട് വരുമെന്നും നരേന്ദ്ര സിംഗ് തോമർ കൂട്ടിച്ചേര്‍ത്തു.
Story Highlights : congress-against-agriculture-minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here