Advertisement

‘സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി, പെട്രോൾ അടിക്കണ്ടല്ലോ’; രാഹുൽ ഗാന്ധി

December 25, 2021
3 minutes Read

ക്രിസ്മസ് ദിനത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോൺഗ്രസ്. ഇന്ധനവില വർധനയിലും വിലക്കയറ്റത്തിലും കേന്ദ്ര സർക്കാരിനെതിരെ ക്രിസ്മസ് കവിതകൾ എഴുതിയാണ് കോൺഗ്രസ് പ്രതിഷേധം. “സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി, ഇന്ധനത്തിന് വലിയ വില നൽകേണ്ടതില്ലല്ലോ.” – കേന്ദ്ര സർക്കാരിനെ പരിഹസിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

“ജിംഗിൾ ബെൽസ്… ജിംഗിൾ ബെൽസ്… ജിംഗിൾ ഓൾ ദ വേ. സമ്പാദ്യം മുഴുവൻ കത്തിക്കാതെ സാധനങ്ങൾ വാങ്ങുന്നത് എന്തൊരു രസമായിരിക്കും.” മറ്റൊരു ട്വീറ്റിൽ കോൺഗ്രസ് പരിഹസിച്ചു. രാജ്യത്തെ വിലക്കയറ്റത്തിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. അടുത്തിടെ ജയ്പൂരിൽ കോൺഗ്രസ് മെഹൻഗായ് ഹഠാവോ റാലി സംഘടിപ്പിച്ചിരുന്നു.

“ക്രിസ്മസിന് ഞങ്ങൾ ആഗ്രഹിക്കുന്നത് ജനത്തെ കേൾക്കുന്ന ഒരു സർക്കാരാണ്.” സർക്കാർ പൊതുജന പ്രശ്നങ്ങൾ കേൾക്കുന്നില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് മറ്റൊരു ട്വീറ്റ്. 2022-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും ബി.ജെ.പിയും ആക്രമണാത്മക പ്രചാരണങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് പുതിയ പ്രതിഷേധം.

Story Highlights : christmas-poem-attack-modi-govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top