Advertisement

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു; ഇതുവരെ സ്ഥിരീകരിച്ചത് 415 കേസുകള്‍

December 25, 2021
Google News 1 minute Read
omicron

ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 415 ഒമിക്രോണ്‍ കേസുകളാണ്. ചികിത്സയിലായിരുന്ന 115 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 108 പേര്‍ക്ക്.

കേരളം ഒമിക്രോണ്‍ വ്യാപനത്തില്‍ 27 കേസുകളുമായി അഞ്ചാം സ്ഥാനത്താണുള്ളതെന്നും ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 79 കേസുകളുമായി ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഗുജറാത്ത്-43, തെലങ്കാന-38 എന്നിങ്ങനെയാണ് കണക്കുകള്‍. രോഗം സ്ഥിരീകരിച്ച 70 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ല.

Read Also : ഒമിക്രോണ്‍ വ്യാപനം; ദുബായില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര

ഒമിക്രോണ്‍ വ്യാപനത്തിനിടെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസവും രാജ്യത്തെ ഒമിക്രോണ്‍ വ്യാപനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക രേഖപ്പെടുത്തിയിരുന്നു. അതേസമയം രാജ്യത്ത് ഇന്ന് 7,189 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 387 പേര്‍ മരിച്ചു. 77,516 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

Story Highlights : omicron

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here