ഒമിക്രോൺ; ഡൽഹിയിൽ നാളെ മുതൽ രാത്രികാല കർഫ്യൂ

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളായി കൊവിഡ് കേസുകൾ വർധിച്ചിരുന്നു. ഞായറാഴ്ച, ഡൽഹിയിൽ 290 പുതിയ കൊവിഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.
അതേസമയം കേരളത്തിൽ 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. വിദേശത്ത് നിന്നെത്തിയ 16 പേർക്കും സമ്പർക്കത്തിലൂടെ മൂന്നുപേർക്കുമാണ് ഒമിക്രോൺ ബാധിച്ചത്. എറണാകുളം 11, തിരുവനന്തപുരം ആറ്, തൃശൂർ, കണ്ണൂർ ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്താകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 57 ആയി.
Read Also : സംസ്ഥാനത്ത് 19 പേർക്ക് കൂടി ഒമിക്രോൺ; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
Story Highlights : delhi imposes night curfew from monday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here