സച്ചിൻ ബേബി ക്യാപ്റ്റൻ; കേരള രഞ്ജി ട്രോഫി സാധ്യതാ ടീമിൽ ശ്രീശാന്തും

വരുന്ന സീസണിലെ കേരള രഞ്ജി ട്രോഫി സാധ്യതാ ടീമിൽ മുതിർന്ന താരം ശ്രീശാന്തും. വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി ട്രോഫി ടീമിൽ ഉൾപ്പെടാതിരുന്ന താരം രഞ്ജി കളിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ നീണ്ട 9 വർഷങ്ങൾക്ക് ശേഷമാവും ശ്രീശാന്ത് രഞ്ജി കളിക്കുക. കഴിഞ്ഞ സീസണിൽ വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി ടൂർണമെൻ്റുകളിൽ കളിച്ച ശ്രീശാന്തിന് രഞ്ജി ടീമിൽ ഇടം ലഭിച്ചിരുന്നില്ല.
25 അംഗ സാധ്യതാ ടീമിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചത്. സച്ചിൻ ബേബി ക്യാപ്റ്റനും വിഷ്ണു വിനോദ് വൈസ് ക്യാപ്റ്റനുമാവും. സഞ്ജു സാംസൺ, രോഹൻ കുന്നുമ്മൽ വരുൺ നായനാർ, ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ, ബേസിൽ തമ്പി, ജലജ് സക്സേന തുടങ്ങിയ താരങ്ങൾ ടീമിൽ ഇടം പിടിച്ചു. റോബിൻ ഉത്തപ്പ ടീമിൽ ഉൾപ്പെട്ടിട്ടില്ല.
കേരളത്തിൻ്റെ സാധ്യതാ ടീം:
Sachin Baby (Cap), Vishnu Vinod (V.Cap, WK), Anand Krishnan, Rohan Kunnumel, Vatsal Govind, Rahul P, Salman Nizar, Sanju Samson, Jalaj Saxena, Sijo Mon Jopseph, Akshay KC, Mithun S, Basil NP, Nideesh MD, Manu Krishnan, Basil Thampi, Fanoos F, Sreeshanth S. Akshay Chandran, Varun Nayanar (WK), Anand Jospeh, Vinoop Manonaran, Arun M, Vaishak Chandran
Story Highlights : kerala ranji trophy team sreesanth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here