Advertisement

സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും; എം. ജി ശ്രീകുമാർ സംഗീത നാടക അക്കാദമി ചെയര്‍മാൻ; ഉത്തരവ് നാളെ

December 26, 2021
1 minute Read

സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. ഗായകന്‍ എം. ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കാനും തീരുമാനമായി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ഇരുവരുടെയും നിയമത്തിന് അംഗീകാരം നല്‍കിയിരുന്നു. ഉത്തരവ് നാളെയോ മറ്റെന്നാളോ പുറത്തിറങ്ങും.നേരത്തെ സിപിഐഎം നേതൃയോഗത്തിലും ഇരുവരുടെയും നിയമനത്തിന് ധാരണയായിരുന്നു.

Read Also : “എനിക്ക് ഏറ്റവും പ്രിയപ്പെട്ട, ചെയ്തതിൽ അഭിമാനം തോന്നിയ സിനിമ ഇതാണ്”; ക്രിസ്മസ് ദിനത്തിൽ പ്രേക്ഷകർക്കൊപ്പം വിനയ് ഫോർട്ട്

ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കണം സംവിധായകൻ ഉണ്ടാകുമെന്ന് രഞ്ജിത്ത് അറിയിച്ചു. നിലവിൽ സംവിധായകൻ കമൽ ആണ് ചലച്ചിത്ര അക്കാദമി ചെയർമാൻ.

2016ലായിരുന്നു അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്തത്.1987ൽ ഒരു ‘മെയ് മാസ പുലരി’ എന്ന സിനിമയിലൂടെയാണ് രഞ്ജിത്ത് സിനിമ രചനയിലേക്ക് എത്തുന്നത്. തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. 2001ൽ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായി രാവണപ്രഭു എന്ന സിനിമയിലൂടെ രഞ്ജിത്ത് സംവിധായകനായി. നിരവധി തവണ സംസ്ഥാന- ദേശീയ പുരസ്കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.നടൻ എന്ന നിലയിലും തന്റേതായ പ്രതിഭ തെളിയിക്കാൻ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട്.

Story Highlights : renjith-to-become-film-acadmy-chairman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top