Advertisement

കിഴക്കമ്പലത്തെ ആക്രമണം; തൊഴിലാളികൾ ഉപയോഗിച്ചത് മദ്യമല്ലെന്ന് സ്ഥിരീകരണം, ഉപയോഗിച്ചത് എംഡിഎംഎ എന്ന് സംശയം

December 27, 2021
Google News 1 minute Read

കിഴക്കമ്പലത്തെ ആക്രമണത്തിൽ തൊഴിലാളികൾ ഉപയോഗിച്ചത് മദ്യമല്ലെന്ന് സ്ഥിരീകരണം. ഇതര സംസ്ഥാന തൊഴിലാളികൾ ഉപയോഗിച്ചത് എം ഡി എം എ ആണോയെന്ന സംശയത്തിലാണ് പൊലീസ്. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തും. തൊഴിലാളികളുടെ ക്യാമ്പിൽ നിന്ന് നേരത്തെ എൽ എസ് ഡി സ്റ്റാമ്പ് പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അക്രമമുണ്ടായ ക്യാമ്പിൽ അഞ്ഞൂറോളം തൊഴിലാളികൾ ഉണ്ട്. അന്തേവാസികളിൽ മലയാളികളും ഉൾപ്പെടുന്നുവെന്നും പൊലീസ് പറഞ്ഞു

ഇതിനിടെ കിഴക്കമ്പലത്ത് പൊലീസ് വാഹനം കത്തിച്ചതിൽ ദുരൂഹതയെന്ന് പൊലീസ് പറയുന്നു. സാധാരണ വസ്തുക്കൾ ഉപയോഗിച്ചല്ല വാഹനം കത്തിച്ചതെന്നാണ് നിഗമനം. കത്തിക്കാൻ മറ്റ് വസ്തുക്കളോ രാസപഥാർത്ഥങ്ങളോ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

Read Also : കിഴക്കമ്പലത്തെ പൊലീസിനെതിരായ ആക്രമണം; എഫ്‌ഐആറിന്റെ പകർപ്പ് ട്വന്റിഫോറിന്

അതേസമയം ആക്രമണത്തിന്റെ എഫ് ഐ ആറിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. പ്രതികൾക്കെതിരെ രണ്ട് എഫ് ഐ ആർ ഉണ്ട്. ഓരോ എഫ് ഐ ആറിലും 11 വകുപ്പുകളാണ് ഉള്ളത്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആക്രമണത്തിൽ പരുക്കേറ്റ സി ഐ യുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും പരാതിയിലാണ് എഫ് ഐ ആർ.

Story Highlights : kizhakkambalam attack-FIR

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here