ന്യൂ ഇയർ ആഘോഷം : ഹോട്ടലുകൾക്ക് നോട്ടിസ് അയച്ച് എക്‌സൈസ്

ന്യൂ ഇയർ ആഘോഷവുമായി ബന്ധപ്പെട്ട് പരിശോധന കർശനമാക്കി എക്‌സൈസ്. ബാർ ലൈസൻസുള്ള ഹോട്ടലുകൾക്ക് എക്‌സൈസ് നോട്ടിസ് അയച്ചുവെന്ന് എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അനിൽ കുമാർ കെകെ ട്വന്റിഫോറിനോട് പറഞ്ഞു. ലഹരി ഉപയോഗം ഉണ്ടായാൽ ഹോട്ടൽ അധികൃതർക്കെതിരെയും കേസെടുക്കും. ലഹരി ഉപയോഗം തടയാൻ ഹോട്ടൽ അധികൃതർ നടപടി സ്വീകരിക്കണം.
എറണാകുളം ജില്ലയിൽ ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിലാണ് എക്‌സൈസ് നടപടി. പൊതുജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കാൻ സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെ നിയോഗിച്ചിട്ടുണ്ട്. പൊലീസ്, റവന്യു, വനം വകുപ്പ് വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധന നടത്തുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പറഞ്ഞു. വാഹനങ്ങളിലും , ട്രെയിനുകളിലും പരിശോധന ശക്തമാക്കും. പാർസൽ സർവീസുകളും പരിശോധിക്കും.
Read Also : സംസ്ഥാനത്ത് ഡി.ജെ പാർട്ടികൾക്ക് നിയന്ത്രണം
അനുമതിയില്ലാതെ ഡിജെ പാർട്ടികൾക്ക് മൈക്ക് ഉപയോഗിക്കാൻ പാടില്ലെന്നും 12 മണിക്ക് മുൻപ് എല്ലാ പാർട്ടികളും അവസാനിപ്പിക്കണമെന്നും ആലുവ റൂറൽ എസ്പി കാർത്തിക് ട്വന്റിഫോറിനോട് പറഞ്ഞു. ലഹരി കടത്ത് തടയാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബീച്ചുകളിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
Story Highlights : excise sends notice to hotels
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here