പാലക്കാട് 160 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

പാലക്കാട് വേലന്താവളത്ത് 160 കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയില്‍. കോഴിക്കോട് സ്വദേശികളായ നജീബ്, രാമദാസന് എന്നിവരാണ് പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് എക്സൈസ് സംഘമാണ് പിടികൂടിയത്.
ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കേരളത്തിലെത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഹാരാഷ്ട്രാ രജിസ്ട്രേഷനിലുള്ള വാഹനത്തിലായിരുന്നു കടത്ത്. എക്സൈസ് ഉദ്യോഗസ്ഥരായ ഇന്‍സ്പെക്ടര്‍ ഹരിനന്ദന്, പ്രിവന്റീവ് ഓഫിസര്‍ ശിവശങ്കരന്, സിഇഒമാരായ വേണുഗോപാലന്‍, ഹരിക്കുട്ടന്, ശരവണന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Read Also : കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല
കടത്തിക്കൊണ്ടുവന്ന കഞ്ചാവ് മലപ്പുറം വേങ്ങരയിലെത്തിക്കാനായിരുന്നു ശ്രമമെന്ന് പ്രതികള്‍ എക്സൈസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി സംസ്ഥാനത്തേക്ക് വ്യാപകമായ തോതില്‍ ലഹരി വസ്തുക്കള്‍ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തികളിലെ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് പൊലീസും എക്സൈസും.
Story Highlights : kanchav, palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here