ജിഫ്രി തങ്ങൾക്കെതിരെ അധിക്ഷേപകരമായ എഫ് ബി പോസ്റ്റിട്ടതിന് ലീഗ് നേതാവിനെതിരെ നടപടി

സമസ്ത പ്രസിഡന്റ് ജിഫ്രി കോയ തങ്ങൾക്കെതിരായ എഫ് ബി പോസ്റ്റിട്ട വയനാട് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി യഹ്‌യ ഖാൻ തലയ്ക്കലിനെതിരെ നടപടിയെടുത്ത് മുസ്‌ലിം ലീഗ് നേതൃത്വം. ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും യഹ്‌യ ഖാനെ നീക്കം ചെയ്തതായി മുസ്‌ലിം ലീഗ് അറിയിച്ചു.
ജിഫ്രി കോയ തങ്ങൾക്ക് വധ ഭീഷണി എന്ന വാർത്തയ്ക്ക് താഴെയാണ് യഹ്‌യ ഖാൻ അധിക്ഷേപകരമായ കമന്റിട്ടത്. ഇതിനെ തുടർന്ന് വയനാട് എസ് കെ എസ് എസ് എഫ് ജില്ലാ നേതൃത്വം ഇദ്ദേഹത്തിനെതിരെ പരാതിയുമായി രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുസ്‌ലിം ലീഗിന്റെ നടപടി.
വാർത്തകളിൽ നില നിൽക്കാൻ ചില ചെപ്പടി വിദ്യകൾ എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. എന്നാൽ ഇത് ഓൺലൈൻ മാധ്യമത്തിനെതിരെ നടത്തിയ കമന്റാണ് എന്നായിരുന്നു യഹ്‌യയുടെ വിശദീകരണം. ചിലർ ഇത് തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : action-against-league-leader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here