കണ്ണൂർ വി സി നിയമനം; ഹൈക്കോടതി നോട്ടീസ് സർക്കാരിന് കൈമാറുമെന്ന് ഗവർണർ

കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിൽ ഹൈക്കോടതി അയച്ച നോട്ടീസ് സർക്കാരിന് കൈമാറുമെന്ന് ഗവർണർ. ഹൈക്കോടതി നോട്ടീസ് അയച്ചത് ചാൻസലർക്കാണെന്നും താൻ എട്ടാം തീയതി മുതൽ ചാൻസലർ അല്ലെന്നുമാണ് ഗവർണറുടെ നിലപാട്. നോട്ടീസിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കട്ടെയെന്നും ഗവർണർ.
വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അയച്ച നോട്ടീസ് ഓഫീസിൽ കിട്ടി, അത് സർക്കാരിന് കൈമാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈക്കോടതിയുടെ നോട്ടീസ് ചാൻസലർക്കാണ്. എട്ടാം തീയതി മുതൽ താൻ ചാൻസലറല്ല. നോട്ടീസിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കട്ടെ. ഇതാണ് ഗവർണറുടെ പ്രതികരണം.
Read Also : പറവൂരില്‍ പെണ്‍കുട്ടി പൊള്ളലേറ്റ് മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി
ചാൻസലർ സ്ഥാനം ഇനിയേറ്റെടുക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗവർണർ. ഇത് പലവട്ടം ആവർത്തിക്കുകയും ചെയ്തു. സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നു.
Story Highlights : governor, arif muhammad khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here