യുഡിഎഫും ബിജെപിയും കേരളത്തെ കലാപഭൂമിയാക്കുന്നു; കോടിയേരി ബാലകൃഷ്ണൻ

യു ഡി എഫും ബിജെപിയും കേരളത്തെ കലാപഭൂമിയാക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്‌ടീയ കൊലപാതകങ്ങളിൽ സർക്കാരിനെയും പൊലീസിനെയും പ്രതിയാക്കുന്നു. കെ റെയിൽ കേരളത്തിലെ അത്യാവശ്യ പദ്ധതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിഷയത്തിൽ യുഡിഎഫിന്റേതും ബിജെപിയുടേതും എതിർപ്പ് രാഷ്ട്രീയമെന്നും കോടിയേരി ബാലകൃഷ്ണൻ പത്തനംതിട്ടയിൽ പറഞ്ഞു. ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമത്തിൽ സർക്കാർ ഒപ്പം നിൽക്കും. രാഷ്ട്രീയ എതിർപ്പിന് മുന്നിൽ സർക്കാർ മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ എതിർക്കാത്ത കോൺഗ്രസും ബിജെപിയും ഇവിടെ എതിർക്കുന്നതിന് കാരണം എതിർപ്പ് രാഷ്ട്രീയ താത്പര്യം മാത്രമാണെന്നും എല്ലാ വീടുകളിലും പാർട്ടി പ്രർത്തകർ എത്തി തെറ്റായ പ്രചരണങ്ങൾക്ക് എതിരെ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
Read Also : പോണേക്കര ഇരട്ടക്കൊലപാതകം; റിപ്പര്‍ ജയാനന്ദനുമായി തെളിവെടുപ്പ് നടത്തി
കൊവിഡ് കാലത്ത് മനുഷ്യർക്കൊപ്പം കുരങ്ങൻമാർക്കും ഭക്ഷണം നൽകിയ സർക്കാരാണ് എൽഡിഎഫിൻ്റെത്. ജനങ്ങൾക്ക് ഏറ്റവും വിശ്വാസമുള്ള സർക്കാരാണ് കേരളം ഭരിക്കുന്നത്. ചെയ്യാൻ പറ്റുന്ന കാര്യമെ പിണറായി സർക്കാർ പറയൂ എന്ന് ജനങ്ങൾക്ക് വിശ്വാസമായിട്ടുണ്ട്.
ദരിദ്രർ ഇല്ലാത്ത സംസ്ഥാനമാണ് എൽഡിഎഫിൻ്റെ ലക്ഷ്യം. കേരളത്തിൽ വലത് പക്ഷ ആശയം വളർന്ന് വരുന്നുണ്ടെന്നും ചില മാധ്യമങ്ങൾ അതിന് കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : kodiyeri balakrishnan, udf, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here