വര്‍ക്കലയില്‍ എല്‍ഐസി ഏജന്റിന്റെ മരണം കൊലപാതകം; കടയ്ക്കാവൂര്‍ സ്വദേശി അറസ്റ്റില്‍

വര്‍ക്കലയില്‍ എല്‍ഐസി ഏജന്റ് ജെസിയുടെ മരണത്തില്‍ വഴിത്തിരിവ്. ജെസിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി തെളിഞ്ഞു. സംഭവത്തില്‍ കടയ്ക്കാവൂര്‍ സ്വദേശി മോഹനനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.
കഴിഞ്ഞ 18ാം തീയതിയാണ് എല്‍ഐസി ഏജന്റായ ജെസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ക്കല അയന്തിക്കടവിന് സമീപമുള്ള റെയില്‍വേ ട്രാക്കിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ജെസിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണം നഷ്ടമായത് മനസിലായതോടെയാണ് കൊലപാതകമാകാം എന്ന സൂചനയിലേക്ക് എത്തുകയായിരുന്നു.
Read Also : പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസ്; കമ്പനിയുടെ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് വകുപ്പ്
സമീപത്തെ കടകളിലെയും റോഡിലെയും സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമായി. ദൃശ്യങ്ങളില്‍ കടയ്ക്കാവൂര്‍ സ്വദേശി മോഹനനൊപ്പെം ജെസി പ്രദേശത്ത് ഓട്ടോറിക്ഷയില്‍ വന്നിറങ്ങുന്നത് വ്യക്തമായി. തുടര്‍ന്നാണ് മോഹനനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. മോഹനനും ജെസിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നെന്നും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപ്പെടുത്താന്‍ കാരണമെന്നും മോഹനന്‍ പൊലീസിന് മൊഴി നല്‍കി. ജെസിയുടെ തന്നെ സാരി ഉപയോഗിച്ച് കഴുത്തില്‍ കുരുക്കുണ്ടാക്കിയാണ് കൊലപ്പെടുത്തിയതെന്നും പ്രതി സമ്മതിച്ചു.
Story Highlights : LIC agent death, varkkala, murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here