കൊച്ചി മെട്രോ ഭൂമി ഏറ്റെടുക്കൽ; രാജമാണിക്യത്തിന് ക്ലീൻ ചിറ്റ്

കൊച്ചി മെട്രോ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ എറണാകുളം മുൻ ജില്ലാ കളക്ടർ എം.ജി.രാജമാണിക്യത്തിന് ക്ലീൻചിറ്റ്. അഴിമതി ആരോപണത്തിൽ കഴമ്പില്ലെന്ന് വിജിലൻസ് കണ്ടെത്തി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ( rajamanikyam gets clean chit )
വിജിലൻസ് അന്വേഷണ സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്. ശീമാട്ടി ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ശീമാട്ടിക്ക് അനുകൂലമായി ചില ക്ലോസുകൾ മാറ്റിയെന്നായിരുന്നു പരാതി. കളമശ്ശേരി സ്വദേശി ഗിരീഷ്ബാബു ആണ് പരാതിക്കാരൻ.
Read Also : കൊച്ചി മെട്രോ സൗജന്യ യാത്ര
നേരത്തെ വിജിലൻസ് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. തുടർന്നാണ് വിശദമായ അന്വേഷണം നടത്തി പുതിയ റിപ്പോർട്ട് സമർപ്പിച്ചത്.
Story Highlights : rajamanikyam gets clean chit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here