ആങ്ങമൂഴിയിൽ ജനവാസ മേഖലയ്ക്ക് സമീപം പുലിയെ പിടികൂടി

പത്തനംതിട്ട ആങ്ങമൂഴിയിൽ ജനവാസ മേഖലയ്ക്ക് സമീപത്തുനിന്ന് പുലിയെ പിടികൂടി. ആങ്ങമൂഴി സ്വദേശി സുരേഷിന്റെ തൊഴുത്തിനോട് ചേർന്നാണ് പുലിയെ കണ്ടെത്തിയത്. പരുക്കുകളോടെയാണ് പുലിയെ കണ്ടെത്തിയത്. പുലിയെ വനംവകുപ്പ് ഓഫിസിലേക്ക് അധിതൃതർ മാറ്റിയിട്ടുണ്ട്.
Read Also : കാട്ടിൽ മറഞ്ഞോ കടുവ? ; കുറുക്കൻമൂലയിൽ തെരച്ചിൽ, കൂടുതൽ കാമറകൾ സ്ഥാപിക്കും
പുലിയെ പിടിക്കാൻ കെണിവച്ചിരുന്നെങ്കിലും പുലിയെ അത്ര ആയാസമില്ലാതെയാണ് വനം വകുപ്പ് പിടികൂടിയത്. പുലിക്ക് പരുക്കേറ്റ അവസ്ഥയിലായിരുന്നു. തൊഴുത്തിന് സമീപം അവശനിലയിലായിരുന്നു പുലി ഉണ്ടായിരുന്നത്. അതേസമയം ഒരു വയസിന് താഴെ പ്രായമുള്ള പുലി മറ്റ് തരത്തിലുള്ള നാശനഷ്ടങ്ങളൊന്നും പ്രദേശത്ത് ഉണ്ടാക്കിയിട്ടില്ല.
Story Highlights :The leopard captured Pathanamthitta
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here