ലാ ലിഗയ്ക്ക് ഭീഷണിയായി കൊവിഡ്; റയൽ മാഡ്രിഡ് ടീമിലെ നാല് താരങ്ങൾക്കും വൈറസ് ബാധ

ലാ ലിഗയ്ക്ക് ഭീഷണിയായി കൊവിഡ്. ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന റയൽ മാഡ്രിഡ് ടീമിലെ നാല് താരങ്ങൾക്കാണ് ഏറ്റവും പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇത് റയൽ മാഡ്രിഡിന് കനത്ത തിരിച്ചടിയായി. കഴിഞ്ഞ ദിവസം ബാഴ്സലോണ താരങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
വിനീഷ്യസ് ജൂനിയർ, തിബോ ക്വർട്ട, ഫെഡറിക്കോ വാൽവെർദെ, എഡ്വാർഡോ കാമവിങ്ങ എന്നീ താരങ്ങൾക്കാണ് കൊവിഡ് പോസിറ്റീവായത്. ഞായറാഴ്ച ഗെറ്റാഫയെ നേരിടാനിരിക്കെ ഫസ്റ്റ് ടീമിൽ ഉൾപ്പെട്ട നാല് താരങ്ങൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത് പരിശീലകൻ കാർലോ ആഞ്ചലോട്ടിയ്ക്കും തിരിച്ചടിയാണ്. ഗാരെത് ബെയ്ൽ, മാർക്കോ അസെൻസിയോ, ആൻഡ്രി ലുനിൻ, റോഡ്രിഗോ, ലുക്കാ മോഡ്രിച്, മാഴ്‌സെലോ എന്നിവരും കൊവിഡ് ബാധിതരാണ്. ഇത്രയധികം താരങ്ങൾ കൊവിഡ് ബാധിച്ച് പുറത്തായതോടെ ഫൈനൽ ഇലവനെ കണ്ടെത്തുകയെന്നത് ദുഷ്കരമാവും.
ബാഴ്സയുടെ മൂന്ന് താരങ്ങൾക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് പേരും ഐസൊലേഷനിലാണെന്ന് ക്ലബ് അറിയിച്ചു. ക്ലെമെൻ്റ് ലെങ്‌ലെറ്റ്, ഡാനിയൽ ആൽവസ്, ജോർഡി ആൽബ എന്നിവർക്കാണ് കൊവിഡ് ബാധിച്ചത്.
Story Highlights : covid cases real madrid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here