സെഞ്ചൂറിയനില്‍ പ്രോട്ടീസിനെ 113 റണ്‍സിസിന് തകർത്ത് ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. ദക്ഷിണാഫ്രിക്കയെ 113 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 191 റണ്‍സിന് പുറത്തായി. സ്‌കോര്‍: ഇന്ത്യ – 327/10, 174/10, ദക്ഷിണാഫ്രിക്ക – 197/10, 191/10
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീതം ബുംറയും ഷമിയുമാണ് പ്രോട്ടീസിനെ തകര്‍ത്തത്. അശ്വിന്‍ രണ്ടു വിക്കറ്റെടുത്തു. നാലു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച പ്രോട്ടീസിന് 156 പന്തില്‍ നിന്ന് 12 ബൗണ്ടറിയടക്കം 77 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.
പിന്നാലെ 21 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കിനെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കിയതോടെ ദക്ഷിണാഫ്രിക്ക പതറി. പിന്നാലെ മൂന്ന് പന്തുകള്‍ മാത്രം നേരിട്ട വിയാന്‍ മള്‍ഡറെ (1) ഷമിയും പുറത്താക്കി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഷമിയും സിറാജുമാണ് പ്രോട്ടീസിനെ തകര്‍ത്തത്.
Story Highlights : india-vs-south-africa-first-test-cricket-day-5
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here