Advertisement

മഹാത്മാഗാന്ധിയെ ബോധപൂർവം നിന്ദിക്കുന്നു; രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

December 30, 2021
1 minute Read

മത നേതാവ് കാളീചരൺ നടത്തിയ വിവാദ പരാമർശത്തിൽ ബി.ജെ.പിയെ കുറ്റപ്പെടുത്തി പ്രിയങ്ക ഗാന്ധി. മഹാത്മാഗാന്ധിയെ ആക്രമിക്കാനും അദ്ദേഹത്തിൻ്റെ ആദർശങ്ങളെ പരസ്യമായി വിമർശിക്കാനും ബിജെപി മനഃപൂർവമായ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു.

ഇത്തരത്തിലുള്ള അന്തരീക്ഷം മനഃപൂർവം സൃഷ്ടിക്കുകയാണ്. ഭരണകക്ഷിയും അനുബന്ധ ഗ്രൂപ്പുകളും മഹാത്മാഗാന്ധിയുടെ ആദർശങ്ങളെ പരസ്യമായി വിമർശിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉൾപ്പെടെയുള്ള നേതാക്കളാരും ഇതിനെ എതിർക്കുന്നില്ലെന്ന് പ്രിയങ്ക പറഞ്ഞു.

മഹാത്മാഗാന്ധിയെ വിമർശിക്കുമ്പോഴും അദ്ദേഹത്തിൻ്റെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ പുകഴ്ത്തുമ്പോഴും കാളീചരൺ ഉപയോഗിച്ചത് മോശം ഭാഷയാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായതിനാലാണ് കാളീചരൺ അറസ്റ്റിലായത്. ഇത്തരം പരാമർശങ്ങൾ നടത്തുന്നവരെ ശിക്ഷിക്കണമെന്നും ഗാന്ധിയെ അധിക്ഷേപിക്കുന്നത് പാപമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

Story Highlights : priyanka-gandhi-kalicharan-remarks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top