ടെസ്റ്റ് കരിയർ അവസാനിപ്പിച്ച് ക്വിന്റൺ ഡികോക്ക്

ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പ് ബാറ്റർ ക്വിൻ്റൺ ഡികോക്ക് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ചു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായാണ് താരത്തിൻ്റെ തീരുമാനം. ക്രിക്കറ്റ് സൗത്താഫ്രിക്ക ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ബോർഡ് വിവരം പങ്കുവച്ചിട്ടുണ്ട്.
29 വയസ്സുകാരനായ ഡികോക്ക് 54 ടെസ്റ്റ് മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്. 3300 റൺസും താരം നേടിയിട്ടുണ്ട്. 2014 ഫെബ്രുവരിയിൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു ഡികോക്കിൻ്റെ അരങ്ങേറ്റം.
Story Highlights : quinton de kock ends test career
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here