Advertisement

റോഡ് സേഫ്റ്റി സീരീസ്: രണ്ടാം സീസൺ ഫെബ്രുവരിയിൽ

December 30, 2021
1 minute Read

വിരമിച്ച താരങ്ങൾ കളിക്കുന്ന റോഡ് സേഫ്റ്റി വേൾഡ് ടി-20 സീരീസിൻ്റെ രണ്ടാം സീസൺ ഫെബ്രുവരിയിൽ നടക്കും. ഫെബ്രുവരി അഞ്ചിന് ടൂർണമെൻ്റ് ആരംഭിക്കും. ഇന്ത്യയിലും യുഎഇയിലുമായാവും മത്സരങ്ങൾ. ഫെബ്രുവരി അഞ്ച് മുതൽ മാർച്ച് ഒന്ന് വരെയുള്ള മത്സരങ്ങൾ ഇന്ത്യയിലും ബാക്കിയുള്ള മത്സരങ്ങൾ യുഎഇയിലും നടക്കും. മാർച്ച് 19നാണ് ഫൈനൽ.

രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ച 160 ക്രിക്കറ്റ് താരങ്ങൾ ടൂർണമെൻ്റിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ സീസണിലേക്കാൾ ബ്രഹത്തായ ടൂർണമെൻ്റാവും 2022ൽ നടത്തുക. കഴിഞ്ഞ തവണ സച്ചിൻ, സേവാഗ്, ലാറ, പീറ്റേഴ്സൺ, യുവരാജ് തുടങ്ങിയ താരങ്ങൾ ടൂർണമെൻ്റിൽ കളിച്ചിരുന്നു.

Story Highlights : Road Safety World Series February

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top