ടാറ്റൂ പതിച്ച് ഗ്രൗണ്ടിൽ ഇറങ്ങിയാൽ വിലക്ക്; ഫുട്ബോൾ താരങ്ങൾക്ക് മുന്നറിയിപ്പുമായി ചൈന

ശരീരത്തിൽ ടാറ്റൂ പതിപ്പിച്ച് ഫുട്ബോൾ താരങ്ങൾ ഗ്രൗണ്ടിൽ ഇറങ്ങരുതെന്ന നിർദ്ദേശവുമായി ചൈനീസ് ഭരണകൂടം. ചൈനീസ് ദേശീയ ടീമിൽ കളിക്കുന്ന താരങ്ങൾ ശരീരത്തിൽ ടാറ്റൂ പതിപ്പിക്കരുതെന്നാണ് നിർദ്ദേശം. നിർദ്ദേശം ലംഘിച്ചാൽ ആജീവനാന്ത വിലക്കേർപ്പെടുത്തുമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ ദേശീയ ടീമിൽ കളിക്കുന്ന താരങ്ങളിൽ ആരെങ്കിലും ടാറ്റൂ പതിപ്പിച്ചിട്ടുണ്ടെങ്കിൽ അത് മായ്ച്ച് കളയണം. അതല്ലെങ്കിൽ ഫുൾ സ്ലീവ് ജഴ്സി അണിഞ്ഞോ ബാൻഡേജ് ഒട്ടിച്ചോ ടാറ്റൂ മറയ്ക്കണം. പരിശീലനത്തിന് ഇറങ്ങുമ്പോഴും ഈ രീതി തുടരണം. താരങ്ങൾ സമൂഹത്തിന് മികച്ച ഉദാഹരണമായി മാറേണ്ടതാണെന്നും അതിൻ്റെ ഭാഗമായാണ് നിർദ്ദേശമെന്നും അധികൃതർ വ്യക്തമാക്കുന്നു. സീനിയർ ടീം ഉൾപ്പെടെ വിവിധ ഏജ് ഗ്രൂപ്പുകളിലുള്ള എല്ലാ ദേശീയ ടീമുകൾക്കും നിബന്ധന ബാധകമാണ്.
Story Highlights : tattoo ban chinese football players
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here