Advertisement

രണ്ടാമത് വിവാഹം കഴിച്ച ഭർത്താവിനൊപ്പം കഴിയാൻ ആദ്യ ഭാര്യയെ നിർബന്ധിക്കാനാവില്ല: ഗുജറാത്ത് ഹൈക്കോടതി

December 31, 2021
1 minute Read

രണ്ടാമത് വിവാഹം കഴിച്ച ഭർത്താവിനൊപ്പം കഴിയാൻ ആദ്യ ഭാര്യയെ നിർബന്ധിക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. മുസ്ലിം വ്യക്തിനിയമം ബഹുഭാര്യത്വത്തിന് അനുവാദം നൽകുന്നുണ്ടെങ്കിലും ഇത്തരത്തിൽ ഉത്തരവു നൽകാൻ കോടതിക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. കുടുംബകോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

രണ്ടാമത് വിവാഹം കഴിച്ച ഭർത്താവിനൊപ്പം താമസിക്കാൻ വിസമ്മതിച്ച യുവതിയെ തിരികെ ഭർതൃവീട്ടിൽ അയക്കണമെന്ന കുടുംബ കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ജൂലായിൽ പുറപ്പെടുവിച്ച ഉത്തരവിനെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുസ്ലിം വ്യക്തിനിയമം ബഹുഭാര്യത്വം അനുവദിക്കുന്നുണ്ടെങ്കിലും അതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. മറ്റൊരു സ്ത്രീക്കൊപ്പം രണ്ടാം ഭാര്യയായി കഴിയാൻ ഭാര്യയെ നിർബന്ധിക്കുന്നതിന് ഭർത്താവിന് അവകാശമില്ല എന്നും കോടതി പറഞ്ഞു.

2010ലാണ് ഹർജിക്കാരി വിവാഹിതയായത്. 2015ൽ ഇവർക്ക് കുഞ്ഞ് പിറന്നു. നഴ്സ് ആയിരുന്ന യുവതിയെ ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ വീട്ടുകാർ നിർബന്ധിച്ചു. ഇതിനിടെ ഭർത്താവ് വീണ്ടും വിവാഹിതനായി. ഇതേ തുടർന്ന് യുവതി കുഞ്ഞുമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

Story Highlights : high court on polygamy islam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top